ff

തിരുവനന്തപുരം: തിരുവനന്തപുരം വട്ടിയൂർക്കാവ്,സെൻട്രൽ പോളിടെക്നിക് കോളേജിൽ സിവിൽ എൻജിനീയറിംഗ് ലക്ചററുടെ താത്കാലിക ഒഴിവിലേയ്ക്കുളള അഭിമുഖം 25ന് രാവിലെ 9.30ന് കോളേജിൽ നടത്തും.യോഗ്യത ഫസ്റ്റ് ക്ലാസ് ബി.ടെക് / ബി.ഇ സിവിൽ എൻജിനിയറിംഗ്. നിശ്ചിത യോഗ്യതയുളളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം.വിശദവിവരങ്ങൾ www.cpt.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0471 2360391