p

തിരുവനന്തപുരം: ഇന്ന് ദേവീ ആരാധനയ്ക്കും സൂര്യാരാധനയ്ക്കും പ്രധാനമായ പത്താമുദയം. ഏത് ശുഭകാര്യവും തുടങ്ങാൻ പത്താമുദയം ഉത്തമമാണെന്നാണ് വിശ്വാസം. വിഷുനാളിൽ ചാലു കീറിയിട്ട പാടത്ത് വിത്ത് വിതയ്‌ക്കുന്നത് പത്താമുദയത്തിലാണ്. കേരളത്തിലെ ഒട്ടേറെ ദേവീക്ഷേത്രങ്ങളിൽ ഉത്സവങ്ങളും പ്രത്യേക പൂജകളും ഇന്നു നടക്കും. പത്താമുദയത്തിൽ മലബാറിൽ കാലിച്ചാൻ‍ തെയ്യത്തെയും കൊണ്ട് വീടുകൾ കയറിയിറിങ്ങി അനുഗ്രഹം നൽകുകയും വയനാട്ടിലെ കുറിച്യ വിഭാഗത്തിൽപ്പെട്ടവർ ആയോധന കലാപ്രദർശനം നടത്തുകയും ചെയ്യും.