
അഭിനയരംഗത്തു മാത്രമല്ല പിന്നണി ഗായകനായും ശ്രീശാന്ത്. ബോളിവുഡ് ചിത്രം ഐറ്റം നമ്പർ വണ്ണിനു വേണ്ടിയാണ് ശ്രീശാന്ത് പാട്ട് പാടിയത്. ചിത്രത്തിൽ അഭിനേതാവ് കൂടിയാണ് ശ്രീശാന്ത്. സണ്ണി ലിയോൺ ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുനിൽ വർമ്മ, രാജ്പാൽ യാദവ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ജൂലായിൽ ആരംഭിക്കും. വിജയ് സേതുപതി, നയൻതര, സാമന്ത എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന കാതുവാക്കിലെ രണ്ടു കാതൽ എന്ന ചിത്രത്തിലൂടെ ശ്രീശാന്ത് തമിഴകത്തേക്കും എത്തുകയാണ്. റിലീസിന് ഒരുങ്ങുന്ന ചിത്രത്തിൽ സാമന്തയുടെ ബോയ് ഫ്രണ്ടിന്റെ വേഷമാണ്. മലയാളത്തിൽ ടീം 5 ആണ് അവസാനമായി ശ്രീശാന്ത് അഭിനയിച്ച ചിത്രം.