
ഷൈൻ ടോം ചാക്കോ, രജിഷ വിജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ അവതരിപ്പിച്ച ലൗവ് തമിഴ് റീമേക്ക് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ലൗവ് എന്നു തന്നെയാണ് പേര്. ഭരത് ആണ് നായകൻ. വാണി ഭോജൻ നായികയായി എത്തുന്നു. നവാഗതനായ ആർ. പി. ബാലയാണ് സംവിധാനം. വിവേക് പ്രസന്നയും ഡാനിയൽ ആനിയും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്ത ലൗവിൽ സുധികോപ്പ, ഗോകുലൻ, ജോണി ആന്റണി എന്നിവരായിരുന്നു മറ്റു താരങ്ങൾ. ഖാലിദ് റഹ്‌മാൻ, നൗഫൽ അബ്ദുള്ള എന്നിവർ ചേർന്ന് രചന നിർവഹിച്ച ചിത്രം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്‌മാനാണ് നിർമ്മിച്ചത്. ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിച്ചു.