
മോഹൻലാൽ നായകനായി അഭിനയിച്ച ഒടിയൻ എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഇന്ന് പെൻ മൂവീസിന്റെ യുട്യൂബ് ചാനലിലൂടെ പുറത്തിറങ്ങും.ഒടിയൻ എന്നു തന്നെയാണ് ഹിന്ദി പതിപ്പിന്റെ പേര്. ഷേർ കാ ഷിക്കാർ എന്നാണ് ട്രെയിലറിൽ സിനിമയെ വിശേഷിപ്പിക്കുന്നത്.വി.എ. ശ്രീകുമാർ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ നിർവഹിച്ചത് ദേശീയ അവാർഡ് ജേതാവായ ഹരികൃഷ്ണനാണ്. പ്രകാശ് രാജ്, മഞ്ജുവാര്യർ, നരേൻ, സിദ്ദിഖ്, ഇന്നസെന്റ്, നന്ദു, മനോജ് ജോഷി, കൈലാഷ്, സന അൽത്താഫ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പീറ്റർ ഹെയ്‌നാണ് ആക്‌ഷൻ കൊറിയോഗ്രഫി. നൂറു കോടി ക്ളബിൽ ഇടം പിടിച്ച ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മിച്ചത്.