
കിളിമാനൂർ: കേന്ദ്ര സർക്കാരിന് കേരളത്തോട് അവഗണനയാണെന്ന് ആരോപിച്ചും പെട്രോളിയം, എൽ.പി.ജി വില വർദ്ധനയ്ക്കെതിരെയും എൽ.ഡി.എഫ് കിളിമാനൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിളിമാനൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.
ധർണ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം ആർ.രാമു ഉദ്ഘാടനം ചെയ്തു.സി.പി.ഐ മണ്ഡലം സെക്രട്ടറി എ.എം. റാഫി അദ്ധ്യക്ഷനായി. സി.പി.എം ജില്ലാ കമ്മിറ്റി അംഗം മടവൂർ അനിൽ, എം.ഷാജഹാൻ, ടി.എൻ. വിജയൻ, ഡി.സ്മിത, ശ്രീജാ ഷൈജു ദേവ്, ജി.എൽ. അജീഷ്,കെ.അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു. സി.പി.എം ഏരിയാ സെക്രട്ടറി എസ്.ജയചന്ദ്രൻ സ്വാഗതവും പഴയകുന്നുമ്മേൽ പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേന്ദ്രൻ നന്ദിയും പറഞ്ഞു.