hari

തിരുവനന്തപുരം: സംസ്ഥാന മദ്യവർജന സമിതിയുടെ ജെ. മുഹമ്മദ് റാഫി സ്‌മാരക അദ്ധ്യാപക അവാർഡ് മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ രാമമംഗലം ഹൈസ്‌കൂൾ അദ്ധ്യാപകൻ ഹരീഷ് ആർ. നമ്പൂതിരിപ്പാടിന്. ഇന്ന് വൈകിട്ട് 5ന് തിരുവനന്തപുരം ഗാന്ധിഭവനിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ പന്ന്യൻ രവീന്ദ്രൻ പുരസ്കാരം നൽകും. ബാലസാഹിത്യ, പുരാണ വൈജ്ഞാനിക മേഖലകളിൽ 46 പുസ്‌തകങ്ങൾ ഹരീഷ് ആർ. നമ്പൂതിരിപ്പാട് രചിച്ചിട്ടുണ്ട്.