bhouma

നെയ്യാറ്റിൻകര : ഭൗമദിനത്തോടനുബന്ധിച്ച് നിംസ് മെഡിസിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭൗമദിനാചരണവും ഫലവൃക്ഷത്തൈ നടീലും സംഘടിപ്പിച്ചു. നെയ്യാറ്റിൻകര നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ. ജോസ് ഫ്രാങ്ക്‌ളിൻ വൃക്ഷതൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ഷീബ സജു, അദ്ധ്യക്ഷത വഹിച്ചു. നിംസ് ക്വാളിറ്റി ഓഫീസർ സോനു, ചീഫ് പി.ആർ.ഒ അനൂപ്,എച്ച്.ആർ.മാനേജർ അരുൺ, പ്രൊജക്റ്റ്‌ മാനേജർ കിഷോർ, ഫെസിലിറ്റി മാനേജർ ബിപിൻ, നിംസ് പ്രതിനിധികൾ,വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.