
നെയ്യാറ്റിൻകര: എസ്.എൻ.ഡി.പി യോഗം 4678 -ാം നമ്പർ കുന്നത്തുകാൽ ശാഖാ
കുന്നത്തുകാൽ ജംഗ്ഷനിൽ നിർമ്മിച്ച ശ്രീനാരായണഗുരദേവ ക്ഷേത്രത്തിന്റെ
സമർപ്പണവും ശ്രീനാരായണഗുരദേവന്റെ ശിലാവിഗ്രഹ പ്രതിഷ്ഠയും ശ്രീനാരായണ
ധർമ്മ പ്രചാരണ സമ്മേളനവും ഏപ്രിൽ 26 ന് നടക്കും. 25ന് രാവിലെ 8ന് ക്ഷേത്ര സന്നിധിയിൽ പതാക ഉയർത്തും.
പ്രശസ്ത ശില്പി മൈലാടി ചുടലയ് ചന്ദ്രൻ നിർമ്മിച്ച ഗുരദേവ ശിലാ
വിഗ്രഹം ദക്ഷിണയായി സമർപ്പിക്കുന്ന കുന്നത്തുകാൽ മണികണ്ഠൻ വൈകന്നേരം 3
മണിക്ക് അരുവിപ്പുറം ക്ഷേത്ര സന്നിധിയിൽ അരുവിപ്പുറം മഠാധിപതി സ്വാമി
സാന്ദ്രാനന്ദയിൽ നിന്നും ഏറ്റുവാങ്ങും. തുടർന്ന് വിഗ്രഹ ഘോഷയാത്രയ്ക്ക് സ്വാമി സാന്ദ്രാനന്ദ ദീപശിഖ തെളിയിക്കും. എസ്.എൻ.ഡി.പി യോഗം നെയ്യാറ്റിൻകര യൂണിയൻ സെക്രട്ടറി ആവണി ശ്രീകണ്ഠൻ ഫ്ളാഗ്ഓഫ് ചെയ്യും. മാരായമുട്ടം, മലയിൽക്കട,മഞ്ചവിളാകം,കുന്നത്തുകാൽ, കട്ടച്ചൽവിള,കാരക്കോണം,കന്നുമാമൂട് വഴി വിഗ്രഹ ഘോഷയാത്ര ക്ഷേത്ര സന്നിധിയിൽ സമാപിക്കും. രാത്രി 7. 30 ന് യജ്ഞശാലയിൽ സ്വാമി വേദ തീർഥ ഭദ്രദീപം തെളിക്കും.
ഏപ്രിൽ 26 ന് 7.30ന് നടക്കുന്ന ഗുരദേവ വിഗ്രഹ, നവകലശ ഘോഷയാത്രയിൽ താലപ്പൊലിയേന്തിയ ബാലികാമാരും പഞ്ചവാദ്യവും, ശിങ്കാരിമേളവും നൂറുകണക്കിന് ശ്രീനാരായണീയരും അണിനിരക്കും. രാവിലെ 8.30 ന് സ്വാമി സാന്ദ്രാനന്ദയുടെ മുഖ്യ കാർമ്മികത്വത്തിൽ ഗുദേവ വിഗ്രഹ പ്രതിഷ്ഠ നടക്കും.10 ന് കുന്നത്തുകാൽ ഗൗതം ആഡിറ്റോറിയത്തിൽ സി.കെ. ഹരീന്ദ്രൻ എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ശ്രീനാരായണ ധർമ്മ പ്രചാരണ സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം സ്വാമി സാന്ദ്രാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. ജെ എസ്.എസ് സംസ്ഥാന ജനറൽസെക്രട്ടറി ഡോ. ബീനാകുമാരി, ബി.ജെ.പി സംസ്ഥാന സെക്രട്ടറി കരമന ജയൻ
എന്നിവർ മുഖ്യ അതിഥികളായിരിക്കും. എസ്.എൻ.ഡി.പി യോഗം നെയ്യാറ്റിൻകര
യൂണിയൻ സെക്രട്ടറി ആവണി ശ്രീകണ്ഠൻ, കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.
എസ്.അനിൽ, ആർ.കരുണാകരൻ. ശാഖാ ചെയർമാൻ എം.വിദ്യാധരൻ, കൺവീനർ കുന്നത്തുകാൽ മണികണ്ഠൻ എന്നിവർ സംസാരിക്കും.
ശിവജി ഗ്രൂപ് ചെയർമാൻ ശിവജി ജാഗന്നാഥൻ അഡിഷണൽ ജില്ലാ കോടതി
പപ്ലിക് പ്രോസിക്കൂട്ടർ അഡ്വ. എ. അജികുമാർ എന്നിവരെ ഗുരുശ്രേഷ്ഠ
പുരസ്‌ക്കാരം നൽകി ആദരിക്കും.
പത്മശ്രീ ഗോപിനാഥൻ, ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ജില്ലാ
സെക്രട്ടറി നവനീത്കുമാർ,കുന്നത്തുകാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
അമ്പിളി,ക്ഷേത്ര നിർമ്മാണത്തിന് ഭൂമി ദാനമായി നൽകിയ മേര്യംകോട് റ്റി
സരേഷ്‌കുമാർ,ക്ഷേത്ര ശില്പി സെൽവരാജ് എന്നിവരെയും മുതിർന്ന യോഗം
പ്രവർത്തകരെയും എസ്.എസ്.എൽ.സി, പ്ലസ് ടു പാസായ വിദ്യാർത്ഥികളെയും
ആദരിക്കും.