kk

വർക്കല :കാവലിന് ഒരു കാവൽ എന്ന പേരിൽ ലോക ഭൗമ ദിനത്തോടനുബന്ധിച്ച്‌ വർക്കല ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലും വർക്കല പൊലിസും സംയുക്തമായി വർക്കല ഡി.വൈ.എസ്.പി ഓഫീസിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് വർക്കല ഡി.വൈ.എസ്.പി. പി.നിയാസും, സി.ഐ പ്രശാന്തും ചേർന്ന് ഉദ്ഘാടനം ചെയ്തു. ആശുപ്രതി സെക്രട്ടറി സ്വാമി വിശാലാനന്ദ,സ്വാമി വിരേശ്വരാനന്ദ സ്വാമി അംബികാനന്ദ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. സബ് ഇൻസ്പെക്ടർമാരായ രാഹുൽ പി.ആർ.അനിൽകുമാർ,ആശുപത്രി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അഡ്വ. മനോജ് എന്നിവർ സംസാരിച്ചു.ക്യാമ്പിൽ ജനറൽ മെഡിസിൻ,ഗൈനക്കോളജി, ഓർത്തോപീഡിക്സ് പീഡിയാട്രീഷ്യൻ വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനവും,ക്യാമ്പിൽ പങ്കെടുത്തവർക്ക് സൗജന്യ കൺസൾട്ടേഷൻ,മെഡിസിൻ, ലാബ് ടെസ്റ്റുകൾ എന്നിവയും ഹോസ്പിറ്റലിൽ നിന്ന് ലഭ്യമാക്കി.