നാഗർകോവിൽ: തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് ഓവർലോഡുമായി വന്ന ടിപ്പർ ലോറികളെ പൊലീസ് പിടികൂടി.ചല്ലി, പാറപൊടി, കരിങ്കൽ എന്നിവ കൊണ്ടുവന്ന ലോറികളെയാണ് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി ഹരി കിരൺ പ്രസാദിന്റെ നിർദ്ദേശ പ്രകാരം കഴിഞ്ഞ ദിവസം ജില്ലയിൽ പൊലീസ് നടത്തിയ പരിശോധനയിൽ 23 വാഹനങ്ങളെയാണ് പിടികൂടിയത്. 23 വാഹനങ്ങളിൽ നിന്ന് 1,14,930 രൂപ പിഴ ഈടാക്കിയ ശേഷം വാഹനങ്ങളെ പൊലീസ് വിട്ടയച്ചു.