charamam

മലയിൻകീഴ്: ശബരിമല മാളികപ്പുറം മുൻ മേൽശാന്തി മലയിൻകീഴ് പെരിയമന പദ്മവിലാസത്തിൽ കെ. ഗോവിന്ദൻ പോറ്റിയുടെ (റിട്ട. തിരുവിതാംകൂർ ദേവസ്വം ബോർഡ്) മാതാവ് സരോജിനി അന്തർജ്ജനം (88) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്‌ണൻ പോറ്റി. മക്കൾ: വെങ്കിടേശ്വരൻ പോറ്റി (റിട്ട. ജില്ലാ സഹകരണ ബാങ്ക്), സാവിത്രി അമ്മാൾ, പരമേശ്വരി അന്തർജ്ജനം, പ്രഭകുമാരി, പദ്മകുമാരി, രാധാമണി, ഉഷകുമാരി.

മരുമക്കൾ: പരമേശ്വരി അന്തർജ്ജനം (റിട്ട. ഹെഡ്മിസ്ട്രസ്), സരസ്വതി അന്തർജ്ജനം, നാരായണൻ പോറ്റി (റിട്ട. ബി.എസ്.എൻ.എൽ), ത്രിവിക്രമൻ പോറ്റി (റിട്ട. കെ.എസ്.ആർ.ടി.സി), രാധാകൃഷ്‌ണൻ നമ്പൂതിരി (റിട്ട.തിരുവിതാംകൂർ ദേവസ്വം ബോർഡ്), സുബ്രഹ്മണ്യൻപോറ്റി (റിട്ട. തിരുവിതാംകൂർ ദേവസ്വം ബോർഡ്), മോഹനൻ നമ്പൂതിരി (എം.ഡി സയന്റിഫിക് കമ്പനി), നാരായണൻ നമ്പൂതിരി (റിട്ട. തിരുവിതാംകൂർ ദേവ‌സ്വം ബോർഡ്) സംസ്‌കാരം: ഇന്ന് ഉച്ചയ്‌ക്ക് 1ന് വീട്ടുവളപ്പിൽ.സഞ്ചയനം: തിങ്കളാഴ്‌ച രാവിലെ 9 ന്.