ii

തിരുവനന്തപുരം: ഭാരതീയ ഭാഷകളുടെ സമന്വയത്തിനും ദേശീയ ഐക്യത്തിനും സാഹിത്യത്തിനും നൽകിയിട്ടുള്ള സംഭാവനകൾ കണക്കിലെടുത്ത് കെ. ജയകുമാറിന് കേരള ഹിന്ദി പ്രചാരസഭയുടെ പരമോന്നത ബഹുമതിയായ സാഹിത്യ കലാനിധി ബിരുദം നൽകി ആദരിക്കുമെന്ന് സഭാ സെക്രട്ടറി ബി. മധു അറിയിച്ചു. സ്വർണമെഡലും പ്രശസ്തിപത്രവും മെമെന്റോയുമടങ്ങുന്ന പുരസ്കാരം അടുത്ത മാസം നൽകും. കവിയും കഥാകൃത്തും സിനിമാഗാന രചയിതാവുമായ കെ. ജയകുമാർ മുൻ ചീഫ് സെക്രട്ടറിയും മലയാള സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലറുമാണ്. നിലവിൽ എെ.എം.ജി ഡയറക്ടറാണ്.