p

ഒന്നാം സെമസ്റ്റർ എം.എ/എം.എസ്‌സി/എംകോം/എം.എസ്. ഡബ്ല്യു, ആഗസ്റ്റ് 2021 ൽ നടത്തിയ സ്‌പെഷ്യൽ പരീക്ഷകളിൽ എം.എ ഇംഗ്ലീഷ്, ഇക്കണോമിക്‌സ്, എം.എസ്‌സി സൈക്കോളജി, മൈക്രോബയോളജി എന്നീ കോഴ്സുകളുടെയും ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്‌മപരിശോധനയ്‌ക്ക് മേയ് 2 വരെ അപേക്ഷിക്കാം.


പത്താം സെമസ്റ്റർ ഇന്റഗ്രേറ്റഡ് (പഞ്ചവത്സരം) ബി.എ/ബികോം/ബി.ബി.എ, എൽ എൽ.ബി പരീക്ഷകളുടെ പേപ്പർ I – 'ട്രേഡ് ഇൻ ഇൻഡലക്ച്വൽ പ്രോപ്പർട്ടി" പരീക്ഷ ഏപ്രിൽ 30 ലേക്ക് മാറ്റി. മറ്റ് പരീക്ഷകൾക്ക് മാറ്റമില്ല.

വിദൂരവിദ്യാഭ്യാസ വിഭാഗത്തിന്റെ ഒന്നാം സെമസ്റ്റർ പി.ജി. (2021 അഡ്മിഷൻ) സമ്പർക്ക ക്ലാസുകൾ ഏപ്രിൽ 23 മുതൽ ആരംഭിക്കും. വിവരങ്ങൾക്ക് www.ideku.net.

ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ജിയോ-സ്‌പെഷ്യൽ ഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്‌നോളജിയിലും ഇന്റർനാഷണൽ ആൻഡ് ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ നാച്ചുറൽ റിസോഴ്സസ് മാനേജ്‌മെന്റിലും താത്കാലികാടിസ്ഥാനത്തിൽ ചില പ്രോജക്ടുകളിലെ ഒഴിവുകളിലേക്ക് 26 ന് നടത്താനിരുന്ന വാക്-ഇൻ-ഇന്റർവ്യൂ റദ്ദാക്കി.

​ഐ.​എം.​കെയി​ൽ​ ​എം.​ബി.​എ​ ​പ്ര​വേ​ശ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​കാ​ര്യ​വ​ട്ടം​ ​കാ​മ്പ​സി​ലെ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​മാ​നേ​ജ്‌​മെ​ന്റ് ​ഇ​ൻ​ ​കേ​ര​ള​യി​ൽ​ ​(​ഐ.​എം.​കെ.​)​ ​എം.​ബി.​എ.​ ​(​ജ​ന​റ​ൽ​),​ ​എം.​ബി.​എ.​ ​(​ടൂ​റി​സം​)​ ​കോ​ഴ്സു​ക​ളി​ലേ​ക്ക് ​w​w​w.​a​d​m​i​s​s​i​o​n​s.​k​e​r​a​l​a​u​n​i​v​e​r​s​i​t​y.​a​c.​i​n​ ​വെ​ബ്സൈ​റ്റി​ൽ​ ​മേ​യ് 20​ന് ​രാ​ത്രി​ ​പ​ത്തു​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ 2022​ലെ​ ​സാ​ധു​വാ​യ​ ​K​M​A​T​/​C​A​T​/​C​M​A​T​ ​സ്കോ​ർ​ ​വേ​ണം.​ ​ഗ്രൂ​പ്പ് ​ഡി​സ്‌​ക്ക​ഷ​ൻ,​ ​പേ​ഴ്സ​ണ​ൽ​ ​ഇ​ന്റ​ർ​വ്യൂ​ ​പ്ര​കാ​ര​മു​ള്ള​ ​റാ​ങ്ക് ​ലി​സ്റ്റ് ​മേ​യ് 27​ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും.​ ​സാ​യാ​ഹ്ന​ ​എം.​ബി.​എ.​ ​കോ​ഴ്സി​ന് ​ജൂ​ലാ​യ് 30​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ഫീ​സ് ​ജ​ന​റ​ൽ​ ​വി​ഭാ​ഗ​ത്തി​ന് 600​ ​രൂ​പ,​ ​എ​സ്.​സി.​/​എ​സ്.​ടി.​ ​വി​ഭാ​ഗ​ത്തി​ന് 300​ ​രൂ​പ.​ ​പ്രോ​സ്‌​പെ​ക്ട​സ്,​ ​അ​പേ​ക്ഷാ​ഫോം​ ​എ​ന്നി​വ​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​പോ​ർ​ട്ട​ലി​ൽ.