
തിരുവനന്തപുരം: മേയോ ക്ലിനിക്കിൽ തുടർ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ (ഞായർ) പുലർച്ചെ അമേരിക്കയിലേക്ക് തിരിക്കും.പതിനെട്ട് ദിവസത്തേക്കാണ് യാത്ര. മേയ് പത്തിനോ പതിനൊന്നിനോ അദ്ദേഹം തലസ്ഥാനത്ത് തിരിച്ചെത്തിയേക്കും.
മുഖ്യമന്ത്രി പോകുമ്പോൾ പകരം ചുമതല ആർക്കും നൽകിയിട്ടില്ല. അടുത്തയാഴ്ച മന്ത്രിസഭായോഗം 27ന് രാവിലെ 9ന് ഓൺലൈനായാണ് ചേരുക.ജനുവരിയിൽ മേയോ ക്ലിനിക്കിൽ ചികിത്സയ്ക്കായി മുഖ്യമന്ത്രി പോയപ്പോൾ തന്നെ തുടർ ചികിത്സ വേണ്ടി വരുമെന്ന് അറിയിച്ചതാണ്. സി.പി.എം പാർട്ടി കോൺഗ്രസ് ഉൾപ്പെടെയുള്ള തിരക്കുകളിലായതിനാൽ യാത്ര വൈകുകയായിരുന്നു.