തിരുവനന്തപുരം:പ്രശസ്ത ബാവുൽ സംഗീതജ്ഞ പാർവതി ബാവുലിന്റെ ബാവുൽ സംഗീത പരിപാടിയോടെ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ അഞ്ചുദിവസമായി നടന്നുവരുന്ന 'ഹേമന്തം' ഇന്ന് സമാപിക്കും.സംഗീത പരിപാടിക്ക് മുന്നോടിയായി വൈകിട്ട് 6ന് നടക്കുന്ന സമാപനം സമ്മേളനം സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ വൈസ് ചെയർമാൻ ജി.എസ്.പ്രദീപ് അദ്ധ്യക്ഷത വഹിക്കും.