
പൂവാർ: യൂണിവേഴ്സിറ്റി ഇൻസ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി കാഞ്ഞിരംകുളം റിജീണൽ സെന്ററിൽ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സപ്തദിന ക്യാമ്പിന്റെ ഭാഗമായി കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷനും പരിസരവും വൃത്തിയാക്കുകയും ഫല വൃക്ഷതൈകൾ നടുകയും ചെയ്തു. ഇതിന്റെ ഉദ്ഘാടനം കാഞ്ഞിരംകുളം സി.ഐ.അജി ചന്ദ്രൻ നായർ ഫലവൃക്ഷത്തൈ നട്ട് നിർവഹിച്ചു. എസ്.ഐ ഷജീർ, യു.ഐ.ടി പ്രിൻസിപ്പൾ ഡോ.സ്റ്റാൻലി ജോൺ, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ പ്രദീപ്, കോഡിനേറ്റർ സിത്താര, രമ്യ,അനുജ, ശരത്കുമാർ, സജീൽ ദാസ്, മിഥുൻ, അക്ഷയ് തുടങ്ങിയവർ നേതൃത്വം നൽകി.