machel

മലയിൻകീഴ് : മച്ചേൽ യുവജന സമാജം ഗ്രന്ഥശാലയിൽ പുസ്തക ശേഖരണത്തിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്കുമാർ ഡോ. പി.കെ. രാജശേഖരനും ഡോ. ബി.വി.ശശികുമാറിനും പുസ്തകങ്ങൾ കൈമാറി നിർവഹിച്ചു.ഗ്രന്ഥശാല പ്രസിഡന്റ് എസ്.ശിവപ്രസാദിന്റെ അദ്ധ്യക്ഷതയിൽ മലയിൻകീഴ് ഗ്രാമപഞ്ചായത്ത് അംഗം ജി.അനിൽകുമാർ,കെ.ശശികുമാർ,മച്ചേൽ അരുൺകുമാർ,ഡോ.ബീന,കെ.എസ്.സജീവ്,വി.എസ്.ശ്രീകാന്ത് എന്നിവർ സംസാരിച്ചു.ഒരുമാസം കൊണ്ട് പരമാവധി പുസ്തകങ്ങൾ ശേഖരിക്കാനാണ് ഗ്രന്ഥശാല ലക്ഷ്യമിടുന്നത്. പുസ്തകം നൽകാനാഗ്രഹിക്കുന്നവർ 97224110, 9400159007 എന്നീ ഫോൺ നമ്പരുകളിൽ വിളിച്ചാൽ സ്ഥലത്തെത്തി പുസ്തകം ശേഖരിക്കുമെന്ന് അധികൃതർ അറിയിച്ചു.