ktda

കാട്ടാക്കട: കെ - റെയിലിനെതിരെ കാട്ടാക്കടയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധവും കെ - റെയിൽ കുറ്റി സ്ഥാപിക്കലും

സംഘർഷത്തിൽ കലാശിച്ചു. കാട്ടാക്കട ജംഗ്ഷനിൽ നിന്ന് പ്രകടനമായി എത്തിയ സമരക്കാർ നാട്ടാൻ കൊണ്ടുവന്ന കുറ്റികൾ പൊലീസ് പിടിച്ചെടുത്തു. വില്ലേജ് ഓഫീസിന് 100 മീറ്റർ അകലെ പൊലീസ് കയർ കെട്ടി സമരക്കാരെ തടഞ്ഞു. തുടർന്നാണ് സംഘർഷം ഉണ്ടായത്.

പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഉന്തും തള്ളുമായി. തുടർന്ന് കാട്ടാക്കട കുളത്തുമ്മൽ വില്ലേജ് ഓഫീസിന് മുന്നിൽ പ്രതീകാത്മക കുറ്റി സ്ഥാപിച്ച് പ്രതിഷേധം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.എം. ബാലു പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാർ, അസംബ്ലി - മണ്ഡലം ഭാരവാഹികൾ പ്രവർത്തകർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.എം.അഗസ്റ്റിൻ, വി.എസ്.അജിത് കുമാർ (സംസ്കാരസാഹിതി നിയോജകമണ്ഡലം ചെയർമാൻ), എസ്.ടി.അനീഷ് (സ്റ്റേറ്റ് സെക്രട്ടറി), സജു കുഴിവിള (അസംബ്ലി വൈസ് പ്രസിഡന്റ്), എൻ. ഷാജി (ജില്ലാ വൈസ് പ്രസിഡന്റ്) എന്നിവർ സംസാരിച്ചു.