തിരുവനന്തപുരം: പ്രഭാത് ബുക്ക്ഹൗസിന്റെ മുൻ ചെയർമാന്മാരായ ടി.സി. നാരായണൽ നമ്പ്യാർ, പി. രവീന്ദ്രൻ, സി.കെ. ചന്ദ്രപ്പൻ, ജനറൽ മാനേജർമാരായ ടി.കെ. രാജു, കാനം വിജയൻ എന്നിവരുടെ ഛായാചിത്ര അനാച്ഛാദനവും വിവിധ പുസ്‌തങ്ങളുടെയും പ്രകാശനചടങ്ങ് സി.പി.എ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്‌തു.
കാനം രാജേന്ദ്രന്റെ തിരഞ്ഞെടുത്ത ലേഖനങ്ങളടങ്ങുന്ന പുസ്‌തകം എഴുത്തുകാരൻ ഡോ. ജോർജ് ഓണക്കൂർ പ്രഭാത് ബുക്ക് ഹൗസ് ഡയറക്ടർ കെ. രാജുവിനും, സി.പി.എ അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബുവിന്റെ 'ഇന്ത്യ എങ്ങോട്ട് ' എന്ന പുസ്‌തകം പ്രഭാത് ഡയറക്ടർ പി.വി. ബാലന് നൽകിയും പ്രകാശനം ചെയ്‌തു. തുടർന്ന് എൻ.ആർ.സി. നായർ രചിച്ച 'ഒരു നിയോഗം', കെ.സി. ഗീത എഴുതിയ 'അമ്പലപ്പാല', എൽ. ഗോപീകൃഷ്ണന്റെ ' നിലവിളിക്കുന്ന നിലവിളക്കുകൾ', ഡോ.കെ.ടി. അഗസ്റ്റിയുടെ ' ഇമ്പോർട്ടൻസ് ഒഫ് എഡിബിൾ ഫൈബർ ' എന്നീ പുസ്‌തകങ്ങളും പ്രകാശനം ചെയ്‌തു. ചടങ്ങിൽ പ്രഭാത് ബുക്ക് ഹൗസ് ചെയർമാൻ സി. ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ മാനേജർ എസ്. ഹനീഫാ റാവുത്തർ, പ്രഭാത് ബുക്ക് ഹൗസ് എഡിറ്റർ വള്ളിക്കാവ് മോഹൻദാസ്, ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗൽ, കെ.ജി.ഒ.എഫ് പ്രസിഡന്റ് കെ.എസ്. സജികുമാർ, മീനാങ്കൽ കുമാർ, സി.എ. നന്ദകുമാർ, പ്രൊഫ്.എം. ചന്ദ്രബാബു തുടങ്ങിയവർ പങ്കെടുത്തു.