കോവളം :എസ്.എൻ.ഡി.പി യോഗം മുട്ടയ്ക്കാട് ശാഖ സിൽവർ ജൂബിലി ആഘോഷം സമാപനസമ്മേളനവും വാർഷികവും മേയ് ഒന്നിന് ആഴാകുളം ദീപാ ഓഡിറ്റോറിയത്തിൽ നടക്കും. ഉച്ചയ്ക്ക് 2ന് സ്വാമി ബോധി തീർത്ഥ,സ്വാമി അംബികാനന്ദ, ക്ഷേത്ര മേൽശാന്തി ശ്രീജിത്ത്,എൻ.ശശികുമാരൻ എന്നിവരുടെ നേതൃത്വത്തിൽ ഗുരുദേവ പുഷ്പാഞ്ജലിയും ഗുരുദേവകൃതികളുടെ പാരായണം നടക്കും. വൈകിട്ട് 3.30ന് നടക്കുന്ന സിൽവർ ജൂബിലി ആഘോഷം സമാപന സമ്മേളനം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.കോവളം യൂണിയൻ പ്രസിഡന്റ് കോവളം ടി.എൻ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു.സ്വാമി ബോധിതീർത്ഥ അനുഗ്രഹപ്രഭാഷണവും കോവളം യൂണിയൻ സെക്രട്ടറി തോട്ടം പി.കാർത്തികേയൻ മുഖ്യപ്രഭാഷണവും നടത്തും.ആർട്ടിസ്റ്റ് ഡോ.കെ.ജി.എസ്.എസ് നായർ ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. മുതിർന്ന ഗുരുദേവ ഭക്തരെ കേരളകൗമുദി തിരുവനന്തപുരം - ആലപ്പുഴ യൂണിറ്റ് ചീഫ് എസ്.വിക്രമൻ പൊന്നാട അണിയിച്ച് അനുമോദിക്കും.വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുട്ടയ്ക്കാട് ആർ.എസ്.ശ്രീകുമാർ,ജില്ലാ പഞ്ചായത്ത് അംഗം ഭഗത് റൂഫസ്,യൂണിയൻ വൈസ് പ്രസിഡന്റ് പെരിങ്ങമ്മല എസ്.സുശീലൻ,മുൻ വൈസ് പ്രസിഡന്റ് എസ്.മോഹനകുമാർ,ഗീതാ മധു,കരുംകുളം പ്രസാദ്, ആർ. വിശ്വനാഥൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എസ്.സാജൻ,ശാഖാ വൈസ് പ്രസിഡന്റ് എ.സതികുമാർ,സെക്രട്ടറി സി.ഷാജിമോൻ,ടി.സുധീന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.