ani

കിളിമാനൂർ: വാഹനാപകടത്തിൽപ്പെട്ട യുവാവിനെ ആശുപത്രിയിലെത്തിച്ച് മന്ത്രി ജി.ആർ. അനിൽ. സംസ്ഥാന പാതയിൽ പൊരുന്തമൺ എം.ജി.എം പോളിടെക്‌നിക്ക് സ്‌കൂളിന് സമീപത്തുണ്ടായ അപകടത്തിൽപ്പെട്ട് റോഡിൽ കിടക്കുകയായിരുന്ന യുവാവിനാണ് അതുവഴി വന്ന മന്ത്രി സഹായമായത്.

അപകടം ശ്രദ്ധയിൽപ്പെട്ട മന്ത്രി വാഹനം നിറുത്തി പൈലറ്റ് വാഹനത്തിൽ യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ

നിർദ്ദേശിച്ചു. അപകടം നടന്ന സമയം സ്ഥലത്ത് മറ്റാരും ഉണ്ടായിരുന്നില്ല. മന്ത്രിയുടെ വാഹനം നിറുത്തിയ ശേഷമാണ് നാട്ടുകാരുമെത്തിയത്. കിളിമാനൂർ ടൗൺഹാളിൽ യുവകലാസാഹിതി കിളിമാനൂർ മേഖലാ കമ്മിറ്റിയുടെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.