2

വിഴിഞ്ഞം: കോസ്റ്റ് ഗാർഡിന്റെ ബെർത്ത് നിർമാണത്തിന് തടസമായ ടഗ് കണ്ടം ചെയ്യും. ലേലത്തിൽ പിടിച്ച ഗുജറാത്തിൽ നിന്നുള്ള കോഡിയർ എന്ന കമ്പനി തുറമുഖ വകുപ്പിന് തുക അടച്ചു. കേന്ദ്ര ഏജൻസിയായ മെറ്റൽ സ്ക്രാപ് ട്രേഡിങ് കോർപ്പറേഷൻ(എംഎസിസി) മുഖേന നടന്ന ലേല നടപടികളെ തുടർന്ന് 51 ലക്ഷം രൂപയാണ് അടച്ചതെന്ന് തുറമുഖ വകുപ്പ് അധികൃതർ പറഞ്ഞു. പൊല്യൂഷൻ കൺട്രോൾ ബോർഡ് അടക്കമുള്ള സുരക്ഷ ഏജൻസികളിൽ നിന്നുള്ള എൻ.ഒ.സി ലഭിച്ചാലുടൻ കണ്ടം ചെയ്യാനുള്ള ജോലി തുടങ്ങും. ഇതിനുള്ള യന്ത്രങ്ങൾ ഉടൻ ഇവിടെ എത്തിക്കും. ടഗ് നീക്കം ചെയ്യാത്തത് കോസ്റ്റ് ഗാർഡ് ബെർത്ത് നിർമാണ നിലച്ചത് സംബന്ധിച്ച് 18 ന് കേരള കൗമുദി വാർത്ത നൽകിയിരുന്നു. മാലിയിൽ കരിങ്കല്ലു ലോഡ് എത്തിച്ചു മടങ്ങിയ ടഗ്ഗ് സാങ്കേതിക തകരാറ് കാരണം 2015 ലാണ് വിഴിഞ്ഞത്ത് അടുപ്പിച്ചത്. 4 വർഷം മുൻപ് മുങ്ങി ഇത് ബെർത്ത് നിർമാണത്തിന് തടസമായി.