തിരുവനന്തപുരം: തിരുവനന്തപുരം,​കൊല്ലം,​പത്തനംതിട്ട,​ആലപ്പുഴ,​കോട്ടയം എന്നീ ജില്ലകൾ ഉൾക്കൊള്ളുന്ന റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് കോൺഫറൻസ് ഇന്നും നാളെയും കാര്യവട്ടം ഗ്രീൻഫീൽഡ് കൺവെൻഷൻ സെന്ററിൽ നടക്കും. ഇന്ന് രാവിലെ 10ന് തമിഴ്നാട് ധനമന്ത്രി പളനിവേൽ ത്യാഗരാജൻ ഉദ്ഘാടനം ചെയ്യും. ഡിസ്ട്രിക്ട് ഗവർണർ കെ. ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി ചെയർമാൻ ഡോ. ബി.അശോക്,​സ്വാമി ആദ്യാത്മാനന്ദ സരസ്വതി,​ മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ,​അന്താരാഷ്ട്ര ട്രെയിനർ മുഹമ്മദ് ബഷീ‍ർ,​സാംസ്‌കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ തുടങ്ങിയവർ പങ്കെടുക്കും.വൈകിട്ട് 6ന് സുരാജ് വെഞ്ഞാറമൂട് നയിക്കുന്ന മെഗാ ഷോ. 24ന് രാവിലെ നടക്കുന്ന മതസൗഹാർദ്ദ സമ്മേളനത്തിൽ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി,​പാളയം ഇമാം സുഹൈബ് മൗലവി,​ഫാദർ ജോസ് കിഴക്കേടത്ത്,​ റോട്ടറിഇന്റർനാഷണൽ ഡിസ്ട്രിക്ട് 3054ന്റെ മുൻ ഗവർണർ നിർമ്മൽ കെ.സിംഗ്‌വി തുടങ്ങിയവർ പങ്കെടുക്കും.