
തിരുവനന്തപുരം:സംസ്ഥാനത്ത് വരുന്ന മൂന്ന് ദിവസം ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.കിഴക്കൻ കാറ്റിന്റെ ശക്തി കൂടിയതിനാലാണ് മഴ ലഭിക്കുന്നത്.തെക്ക് മദ്ധ്യ ജില്ലകളിലാണ് കൂടുതൽ മഴ ലഭിക്കുന്നത്.ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി 10 വരെയുള്ള സമയത്ത് മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്.
കേരള തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റും മോശം കാലാവസ്ഥയുമായതിനാൽ മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണം.