
തിരുവനന്തപുരം:സിറ്റിസൺ കൗൺസിൽ അനന്തപുരി സംഘടിപ്പിച്ച പുതുവസ്ത്ര റംസാൻ കിറ്റ് വിതരണോദ്ഘാടനം വള്ളക്കടവ് ഐക്യവേദി ഹാളിൽ ആത്മീയപ്രഭാഷകൻ ഡോ.മുഹമ്മദ് ഷെരീഫ് നിസാമി നിർവഹിച്ചു. വലിയതുറ സി.ഐ ആർ.പ്രകാശ് ,കൗൺസിൽ പ്രസിഡന്റും മനുഷ്യാവകാശപ്രവർത്തകനുമായ രാഗം റഹീം,മനുഷ്യാവകാശ കമ്മിഷൻ സെക്രട്ടറി ടി.വിജയകുമാർ,സെക്രട്ടറി അൽഹാജ് അബ്ദുൽ റഷീദ്,ഹ്യൂമൻ സോഷ്യൽ വെൽഫെയർ അസോസിയേഷൻ സെക്രട്ടറി നസീർ എന്നിവർ പങ്കെടുത്തു.