ggg

തിരുവനന്തപുരം:പെട്രോളിയം ഉത്പന്നങ്ങൾക്ക് മേൽ കേന്ദ്ര സർക്കാർ ഈടാക്കുന്ന ഉയർന്ന കേന്ദ്രസെസ് ഒഴിവാക്കണമെന്ന് കെ.ജി.ഒ.എപബ്ളിക് ഓഫീസ് ഏരിയാസമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എസ്.ആർ. മോഹന ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ജി. ജയകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി ശ്യാംകുമാർ കെ.യു റിപ്പോർട്ടും ട്രഷറർ ടി.കെ സതീഷ് കുമാർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പ്രസിഡന്റ് ടി.എൻ മിനി,കെ.സതീശൻ,എസ്.എസ്. ബിജി, പ്രേംലാൽ, ടി.അജയകുമാർ, വി. സുഭാഷ്, ആർ.ശ്രീകാന്ത് മൻസൂർ എന്നിവർ പങ്കെടുത്തു.ഭാരവാഹികളായി ജി.കെ.സതീഷ്കുമാർ (പ്രസിഡന്റ്)ആശ.എം,വി.വി.രാജീവ് (വൈസ് പ്രസിഡന്റുമാർ),ടി.പി.രമേഷ് (സെക്രട്ടറി),രോഹിണി.ജെ ,അനിൽകുമാർ.വി (ജോയിന്റ് സെക്രട്ടറിമാർ) അരുൺ.കെ.വി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.