
ചിറയിൻകീഴ് : പെരുങ്ങുഴി റെയിൽവേ സ്റ്റേഷനിൽ കൊവിഡ് കാലത്തു നിറുത്തലാക്കിയ ട്രെയിൻ സ്റ്റോപ്പുകൾ പുനരാരംഭിക്കുന്നതിനായി ബി.ജെ.പി നടത്തിയ ഒപ്പ് ശേഖരണവും ഭീമ ഹർജിയും കേന്ദ്ര മന്ത്രി വി.മുരളീധരന് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ഹരി ജി. ശാർക്കര, ബി.ജെ.പി പഞ്ചായത്ത് സമിതി പ്രസിഡന്റ് സന്തോഷ് നാലുമുക്ക്, ജനറൽ സെക്രട്ടറി ബിനു.ബി.എൽ,സെക്രട്ടറി വി.എസ്.പ്രീദീപ്,ബൂത്ത് പ്രസിഡന്റ് സതീശൻ,മഹിളാ മോർച്ച ജില്ലാ സെക്രട്ടറി രജിതകുമാരി, മെമ്പർമാരായ സിന്ധു,അനിൽ നാഗാർനട എന്നിവർ ചേർന്ന് കൈമാറി.സ്റ്റോപ്പുകൾ എത്രയും വേഗം പുണരാരാംഭിക്കുന്നതിനുള്ള ശ്രമം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.