കോവളം: കവിയും ഗാനരചയിതാവുമായ പി. ഭാസ്‌കരന് അർഹിക്കുന്ന അംഗീകാരം കിട്ടിയില്ലെന്ന് ഡോ. ജോർജ് ഓണക്കൂർ പറഞ്ഞു. പുന്നപ്ര വയലാർ സമരകാലത്ത് വിപ്ലവ പ്രസ്ഥാനങ്ങളിലൂടെയാണ് കവിതാ രചനാരംഗത്ത് അദ്ദേഹം പ്രവേശിച്ചത്. പിൽക്കാലത്ത് അതേ പ്രസ്ഥാനങ്ങൾ അദ്ദേഹത്തെ അവഗണിച്ചെന്നും ഓണക്കൂർ പറഞ്ഞു. എം.എസ്. ബാബുരാജ് കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന പി. ഭാസ്‌കരൻ ജന്മദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൽച്ചറൽ ഫോറം പ്രസിഡന്റ് മുക്കംപാലമൂട് രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരായ സബീർ തിരുമല, സുകു പാൽക്കുളങ്ങര, മാദ്ധ്യമ പ്രവർത്തകൻ അയൂബ്ഖാൻ, ഫാേറം സെക്രട്ടറി ബാബുകൃഷ്ണ, കെ.പി. മോഹനചന്ദ്രൻ, കഴക്കൂട്ടം ബാബുരാജ് തുടങ്ങിയവർ സംസാരിച്ചു.