തിരുവനന്തപുരം:ഹിന്ദുധർമ്മ പരിഷത്ത് വൈജ്ഞാനിക- ആദ്ധ്യാത്മിക സാഹിത്യത്തിന് നൽകുന്ന പുരസ്കാരത്തിന് സയൻസ് ഓഫ് ദി ലാംഗ്വേജ് ഓഫ് വേദിക് ട്രഡിഷൻ രചിച്ച ഡോ.ജി.അശോകനും സേവനപ്രവർത്തനത്തിനുള്ള ആർഷധർമ്മ പുരസ്കാരത്തിന് അഖിലഭാരതീയ നാരായണ മഹോത്സവ സമിതി മുഖ്യാചാര്യൻ കെ.ഹരിദാസും അർഹരായി. പ്രിയദർശിനി ഒാഡിറ്റോറിയത്തിൽ 27ന് വൈകിട്ട് 5.30ന് നടക്കുന്ന ചടങ്ങിൽ ഡോ. ജി അശോകന് ഗവർണർ ആരിഫ് മുഹമ്മദ്ഖാനും മേയ് 1ന് പ്രിയദർശിനി ഹാളിൽ നടക്കുന്ന ഹിന്ദുമഹാസമ്മേളന സമാപന ചടങ്ങിൽ കെ.ഹരിദാസിന് ഗോവ ഗവർണർ അ‌ഡ്വ. ബി.ശ്രീധരൻ പിള്ളയും അവാർഡുകൾ സമ്മാനിക്കും.