
കൊല്ലം: കൊല്ലം പ്രതിഭ ഹോസ്പിറ്റൽ സ്ഥാപകൻ ഡോ. എം.ഒ. രാഘവന്റെയും നാഗേശ്വരി രാഘവന്റെയും (എൻ. സുന്ദരേശ്വരൻ മുതലാളിയുടെ സഹോദരി) മകളും ഡോ. പി.കെ. രവിയുടെ (എഫ്.ആർ.സി.എസ്, ബഹ്റിൻ) ഭാര്യയുമായ കൊല്ലം ശ്രീനാരായണ കോളേജ് റിട്ട. ചരിത്ര വിഭാഗം മേധാവി ആശ്രാമം നൂർമഹലിൽ പ്രൊഫ. പ്രതിഭ രാഘവൻ (67) ബഹ്റിനിൽ നിര്യാതയായി. സംസ്കാരം ബഹ്റിനിൽ നടത്തി. മക്കൾ: അഞ്ജന രവി (ബഹ്റിൻ), അർച്ചന രവി (കാനഡ). മരുമക്കൾ: അനീഷ് ശശിധർ, രികിൽ സുമ രവികുമാർ. ചെറുമക്കൾ: നേഹ അനീഷ്, കാർത്തിക അർച്ചന രികിൽ. ഏക സഹോദരി: പരേതയായ നൂർജഹാൻ ജയപ്രകാശ് (ലീന).