sai

തിരുവനന്തപുരം :ശ്രീസത്യസായി ഓർഫനേജ് ട്രസ്റ്റ് കേരളയുടെ ശ്രീസത്യസായി സൗജന്യ ട്രാൻസ്‌ജെൻഡേഴ്സ് ഡാൻസ് അക്കാഡമിയുടെ മൂന്നാമത്തെ ചാപ്റ്റർ തിരുവനന്തപുരം അഭേദാശ്രമത്തിൽ ആരംഭിച്ചു.

അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി ഉദ്ഘാടനം നിർവഹിച്ചു. ട്രസ്റ്റ് സീനിയർ വൈസ് ചെയർമാൻ കെ. ഗോപകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു.എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ.ആനന്ദകുമാർ,അഭേദാശ്രമം സെക്രട്ടറി രാംകുമാർ,അക്കാഡമി കോർഡിനേറ്റർ ശ്രീമയി, അക്കാഡമി ഡയറക്ടർമാരായ ഗോപിക വർമ്മ, ഡോ.ഗായത്രി സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.