തിരുവനന്തപുരം: തിരുവനന്തപുരം താലൂക്ക് സപ്ലൈ ഓഫീസിനുകീഴിൽ ആറ്റിപ്രയിൽ പ്രവർത്തിക്കുന്ന ടി.ആർ.എൽ 232, കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന ടി.ആർ.എൽ 246, 252, പാച്ചല്ലൂർ പ്രവർത്തിക്കുന്ന ടി.ആർ.എൽ 99 എന്നീ റേഷൻ ഡിപ്പോകളുടെ അംഗീകാരം ജില്ലാ സപ്ലൈ ഓഫീസർ താത്കാലികമായി റദ്ദ് ചെയ്തു. റേഷൻ കടകളിൽ നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണിത്. കാർഡുടമകൾക്ക് സൗകര്യപ്രദമായ റേഷൻകടകളിൽ നിന്ന് സാധനങ്ങൾ വാങ്ങാമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.