sree

 അജിത്കുമാർ വിജി. ഡയറക്ടർ

തിരുവനന്തപുരം: ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന എസ്. ശ്രീജിത്തിനെ ട്രാൻസ്പോർട്ട് കമ്മിഷണറായും വിജിലൻസ് ഡയറക്ടർ സുധേഷ്‌കുമാറിനെ ജയിൽ വകുപ്പ് മേധാവിയായും മാറ്റി നിയമിച്ച് പൊലീസ് തലപ്പത്ത് അഴിച്ചുപണി. ഇതുൾപ്പെടെ ഡി.ജി.പി, എ.ഡി.ജി.പി റാങ്കിൽ സുപ്രധാന ചുമതലകൾ വഹിച്ചിരുന്ന നാല് ഐ.പി.എസ് ഓഫീസർമാരുടെ തസ്തികകളിലാണ് അഴിച്ചുപണി നടത്തിയത്.

ജയിൽ മേധാവിയായിരുന്ന ഷേയ്ഖ് ദർബേഷ് സാഹിബാണ് ക്രൈംബ്രാഞ്ചിന്റെ പുതിയ തലവൻ. ട്രാൻസ്പോർട്ട് കമ്മിഷണറായിരുന്ന എം.ആർ. അജിത്കുമാറാണ് വിജിലൻസ് ഡയറക്ടർ.

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം പുതിയ വഴിത്തിരിവിലെത്തി നിൽക്കെയാണ് അന്വേഷണ മേൽനോട്ടച്ചുമതലയുണ്ടായിരുന്ന ശ്രീജിത്തിനെ ക്രൈംബ്രാഞ്ചിൽ നിന്ന് മാറ്റിയത്. ജയിൽവകുപ്പിൽ എക്സ് കേഡർ ഡി.ജി.പി തസ്തിക സൃഷ്ടിച്ചാണ് ഡി.ജി.പി റാങ്കിലുള്ള സുധേഷ്‌കുമാറിനെ വിജിലൻസ് തലപ്പത്ത് നിന്ന് നീക്കിയത്. ഡി.ജി.പി റാങ്കിലുള്ള വിജിലൻസ് മേധാവി തസ്തികയിൽ എ.ഡി.ജി.പി റാങ്കിലുള്ള അജിത്കുമാറിനെ നിയമിക്കുകയും ചെയ്തു.