തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ രണ്ടുകിലോ കഞ്ചാവുമായി പൊലീസ് പിടികൂടി. നേമം എസ്റ്റേറ്റ്
വാർഡിൽ കോലിയക്കോട് പുല്ലുവിള വീട്ടിൽ മുളക്പൊടി ഷിബുവെന്ന ഷിബുവാണ് (43) അറസ്റ്റിലായത്. നാർക്കോട്ടിക് സെൽ അസി.കമ്മിഷണർ ഷീൻ തറയിലിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പൂഴിക്കുന്ന് ഭാഗത്തു നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവുമായി ഓട്ടോയിൽ വന്ന ഇയാളെ പിടികൂടിയത്. നാർക്കോട്ടിക് സെൽ അസി.കമ്മിഷണർ ഷീൻ തറയിൽ, നേമം എസ്.എച്ച്.ഒ രഗീഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്‌തു.