
വെഞ്ഞാറമൂട്:വെഞ്ഞാറമൂട് ഗവൺമെന്റ് യു.പി.എസ് ഇനി ഊർജ്ജ കാര്യക്ഷമതയുള്ള വിദ്യാലയമായി. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ അഡ്വ.ഡി.കെ.മുരളി എം.എൽ.എ പ്രഖ്യാപനം നടത്തി. ഊർജ്ജ കാര്യക്ഷമതയുള്ള വൈദ്യുത ഉപകരണങ്ങൾ എനർജി മാനേജ്മെന്റ് സെന്റർ കേരള ഡയറക്ടർ ഡോക്ടർ ആർ.ഹരികുമാറിൽ നിന്ന് പി.ടി.എ പ്രസിഡന്റ് എസ്.ഷിഹാസ് ഏറ്റുവാങ്ങി.നെല്ലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനാ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ഭൗമദിനാചരണ പ്രവർത്തനങ്ങളുടെ ഭാഗമായി പോസ്റ്റർ രചന,സന്ദേശം കൈമാറൽ,ക്വിസ് എന്നിവയും സംഘടപ്പിച്ചു.ഹെഡ്മാസ്റ്റർ എം.കെ.മെഹബൂബ്,സീനിയർ അസിസ്റ്റന്റ് കെ.എസ്.സന്ധ്യാ കുമാരി, പ്രോഗ്രാം കോർഡിനേറ്റർ എസ്.സൗമ്യ,സ്റ്റാഫ് സെക്രട്ടറി എസ്.നിഹാസ്,എസ്.ആർ.ജി കൺവീനർ എൽ.ജെ. അഖിൽ എന്നിവർ സംസാരിച്ചു.ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി നെല്ലനാട് പഞ്ചായത്തിലെ മൈലക്കൽ,തോട്ടുംപുറം വാർഡുകളിലെ വീടുകളിൽ പഞ്ചായത്തംഗങ്ങളായ ശാന്തകുമാരിയും,അസീനയും അദ്ധ്യാപകരും കുട്ടികളും സർവേയും വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കുന്നതിനുള്ള ബോധവത്കകരണവും നടത്തി.