പാലോട് :സി.പി.ഐ നന്ദിയോട് ലോക്കൽ സമ്മേളനം സംസ്ഥാന കൗൺസിൽ അംഗം അരുൺ കെ.എസ് ഉദ്ഘാടനം ചെയ്തു.ടി.ആർ പ്രേമന്റെ അദ്ധ്യക്ഷതയിൽ എൽ.സി സെക്രട്ടറി ബോബൻ ജോർജ് സ്വാഗതം പറഞ്ഞു.ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ പൂവച്ചൽ ഷാഹുൽ,പി.എസ്.ഷൗക്കത്ത്,മണ്ഡലം സെക്രട്ടറി ഡി.എ,രജിത് ലാൽ,എ.ഐ.എസ്.എഫ് നേതാവ് ജെ.അരുൺ ബാബു,കെ.ജെ.കുഞ്ഞുമോൻ,വേങ്കവിള സജി,നവോദയ മോഹനൻ നായർ,സുഭദ്രക്കുട്ടി അമ്മ,എ.എസ്.ഷീജ,മനോജ്.ടി.പാലോട്,എൽ.സാജൻ,എം.ജി.ധനീഷ്,വിജോദ് പനവൂർ,കുമാരൻ തുടങ്ങിയവർ പങ്കെടുത്തു.ആദ്യകാല നേതാക്കളായ യേശുദാസ്,ഗോപിനാഥൻ നായർ, വിശ്വംഭരൻ ആശാരി എന്നിവരെ ആദരിച്ചു.