photo

നെടുമങ്ങാട്: ആനാട് ഗ്രാമപ്പഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയായ കൈതക്കാട് കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വേങ്കവിള സജിയുടെ അദ്ധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷൈലജ കുടിവെള്ള പദ്ധതി നിർമ്മാണോദ്ഘാടനം നിർവഹിച്ചു.വാർഡ് മെമ്പർ ഇരിഞ്ചയം സനൽ സ്വാഗതം പറഞ്ഞു.വികസന കാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.റീന,ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ എ.എസ്.ഷീജ, കവിതാ പ്രവീൺ,സജിം കൊല്ല,ലീലാമ്മ ടീച്ചർ,ഗോപാല കൃഷ്ണൻ,ബ്ലോക്ക് മെമ്പർ കണ്ണൻ,കൈതക്കാട് അനിൽ, ഷാജഹാൻ തുടങ്ങിയവർ പങ്കെടുത്തു.