പാലോട് :ജോയിന്റ് കൗൺസിൽ പാലോട് മേഖലാ സമ്മേളനം നന്ദിയോട് ഗ്രീൻ ഓഡിറ്റോറിയത്തിലെ ഷമീൻ നഗറിൽ സംസ്ഥാന കമ്മിറ്റിയംഗം ടി.വേണു ഉദ്‌ഘാടനം ചെയ്തു.ഷാജഹാന്റെ അദ്ധ്യക്ഷതയിൽ പുത്തൻകുന്ന് ബിജു സ്വാഗതം പറഞ്ഞു.സനൽ രക്തസാക്ഷി പ്രമേയവും ബിനോജ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.ജില്ലാ സെക്രട്ടറി സുരകുമാർ,ജില്ലാ ട്രഷറർ ആർ എസ് സജീവ്, കെ.എസ് ഗോപകുമാർ,സന്തോഷ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി പുത്തൻകുന്ന് ബിജു (സെക്രട്ടറി),ഷാജഹാൻ (പ്രസിഡന്റ്),ബിനോജ് (ട്രഷറർ),വിവേക്, സുലേഖ (ജോയിന്റ് സെക്രട്ടറിമാർ),താര,സനൽ (വൈസ് പ്രസിഡന്റുമാർ) എന്നിവരെയും വനിതാ കമ്മിറ്റി പ്രസിഡന്റായി വസുമതിയെയും സെക്രട്ടറിയായി ലതയെയും തിരഞ്ഞെടുത്തു.