
നെയ്യാറ്റിൻകര:മാരായമുട്ടം എൻ.എസ്.എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗവും അനുമോദനയോഗവും താലൂക്ക് എൻ.എസ്.എസ് യൂണിയൻ ചെയർമാൻ പി.എസ് നാരായണൻ നായർ ഉദ്ഘാടനം ചെയ്തു.മികച്ച തഹസിൽദാർക്കുള്ള പുരസ്‌കാരം നേടിയ നെയ്യാറ്റിൻകര തഹസീൽദാർ ശോഭ സതീഷിനെ ആദരിച്ചു.എസ്.എസ്.എൽ. സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് മികവ് വിദ്യാജ്യോതി സമ്മാനങ്ങളും,സ്വയം പര്യാപ്തത പദ്ധതി പ്രകാരം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കരയോഗ അംഗങ്ങൾക്ക് ആട് വിതരണം , മംഗള ജ്യോതി പദ്ധതി പ്രകാരം നിർദ്ധന പെൺകുട്ടികളുടെ പേരിൽ സ്ഥിര നിക്ഷേപ സർട്ടിഫിക്കറ്റ് വിതരണം എന്നിവ നടത്തി. യൂണിയൻ സെക്രട്ടറി വി ഷാബു,കരയോഗം പ്രസിഡന്റും എൻ.എസ്.എസ് പ്രതിനിധി സഭാംഗവുമായ അഡ്വ അജയകുമാർ,എൻ.എസ്.എസ് ഇൻസ്‌പെക്ടർ അരുൺ.ജി.നായർ,കരയോഗം സെക്രട്ടറി പി.മധുസൂദനൻ നായർ ,വൈസ് പ്രസിഡന്റ് ടി ശ്രീകണ്ഠൻ നായർ എന്നിവർ പങ്കെടുത്തു.