
തിരുവനന്തപുരം:റവന്യൂ ഹെഡ് ക്വാർട്ടേഴ്‌സ് ജീവനക്കാരുടെ കായിക മത്സരങ്ങൾക്ക് 25ന് സെൻട്രൽ സ്റ്റേഡിയത്തിൽ തുടക്കമാകും.രാവിലെ 9.30ന് ലാൻഡ് റവന്യൂ കമ്മിഷണർ കെ.ബിജു ഉദ്ഘാടനം ചെയ്യും.25ന് അത്‌ലറ്റിക്‌സ്, ഷോർട്ട് പുട്ട് മത്സരങ്ങളും,26ന് രാവിലെ ഫുട്‌ബാൾ മത്സരങ്ങളും നടക്കും.27ന് ക്രിക്കറ്റ്, ആം റസ്ലിംഗ് മത്സരം നടക്കും.28ന് ഷട്ടിൽ ബാഡ്മിന്റൺ മത്സരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിലും നടക്കും.