തിരുവനന്തപുരം: കണിയാപുരം കരിച്ചാറയിൽ കെ-റെയിൽ വിരുദ്ധ സമര പ്രവർത്തകർക്ക് നേരേ നടന്ന പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് കെ-റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ മുരുക്കുംപുഴ ജംഗ്ഷനിൽ പ്രകടനവും പ്രതിഷേധയോഗവും നടത്തി.സമര പ്രവർത്തകരെ ബൂട്ടിട്ട് ചവിട്ടി വീഴ്‌ത്തുകയും മൂന്നാംമുറ പ്രയോഗിക്കുകയും ചെയ്‌ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഉടൻ കർശന നടപടിയെടുക്കണമെന്ന് സമര സമിതി നേതാക്കൾ ആവശ്യപ്പെട്ടു. ഡി.സി.സി സെക്രട്ടറി കെ.എസ് അജിത്ത് കുമാർ ഉദ്ഘാടനം ചെയ്ത യോഗത്തിൽ സമര സമിതി യൂണിറ്റ് പ്രസിഡന്റ് എ.കെ. ഷാനവാസ്,ജില്ലാ കൺവീനർ എ.ഷൈജു,ജില്ലാ ചെയർമാൻ രാമചന്ദ്രൻ കരവാരം,വെൽഫെയർ പാർട്ടി നേതാവ് ഷുജാഹുദീൻ,വാർഡ് മെമ്പർ ലൈല, നസീറ സുലൈമാൻ,ഷാജിഖാൻ.എം എന്നിവർ പ്രസംഗിച്ചു.