ചിറയിൻകീഴ് :തിരുവനന്തപുരം കൊല്ലം സെക്ടറിലെ എല്ലാ പാസഞ്ചർ മെമു ട്രെയിനുകളും ഉടൻ ആരംഭിക്കണമെന്ന് പെരുങ്ങുഴി റെയിൽവേ യൂസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.കേരളത്തിൽ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ പാസഞ്ചർ-മെമു ട്രെയിനുകൾ ഓടിത്തുടങ്ങിയിട്ട് ദിവസങ്ങളായി.എന്നാൽ കൊല്ലം - തിരുവനന്തപുരം സെക്ടറിൽ പാസഞ്ചർ മെമു ട്രെയിനുകൾ ഇതുവരെയും ഓടി തുടങ്ങിയിട്ടില്ല.ആയിരക്കണക്കിന് യാത്രക്കാരാണ് വിവിധ ആവശ്യങ്ങൾക്കായി തലസ്ഥാനത്ത് പോകുന്നതിനും മറ്റും ഈ ട്രെയിനുകളെ ആശ്രയിക്കുന്നത്.