ബാലരാമപുരം:സി.പി.ഐ ബാലരാമപുരം ലോക്കൽ സമ്മേളനം മേയ് 6,​7 തീയതികളിൽ ഐത്തിയൂർ എസ്.എൻ.ഡി.പി ഹാളിൽ നടക്കും.6ന് നടക്കുന്ന കുടുംബസംഗമം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം വി.പി.ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യും.കെ.ഹരിഹരൻ അദ്ധ്യക്ഷത വഹിക്കും.ആദ്യകാല പാർട്ടി അംഗങ്ങളേയും വിശിഷ്ട വ്യക്തികളേയും ആദരിക്കും. പൂവ്വാർ ഷാഹുൽ ഹമീദ്,​സി.കെ.സിന്ധുരാജ്,​ വിഴിഞ്ഞം നെൽസൺ,​ആദർശ് കൃഷ്ണ,​ കോഴോട് ഷീല,​ശശിധരൻ നാടാർ,​ ആർ.അനിത,​എൻ.വത്സലകുമാരി എന്നിവർ സംസാരിക്കും.3 ന് നടക്കുന്ന സാംസ്കാരിക സമ്മേളനം സാഹിത്യകാരൻ തലയൽ മനോഹരൻ നായർ ഉദ്ഘാടനം ചെയ്യും.അഡ്വ.എരുത്താവൂർ ഷാനവാസ് അദ്ധ്യക്ഷത വഹിക്കും.മേജർ ആർച്ച് ബിഷപ്പ് റോബിൻസൺ ഡേവിഡ് ലൂഥർ,​സുമേഷ് കൃഷ്ണ,​ കോട്ടുകാൽ ശ്യാമപ്രസാദ്,​ രതീഷ് ശശീന്ദ്രൻ,​ നീതു.യു.വി,​ അഞ്ജന.എസ്.ബി എന്നിവർ സംസാരിക്കും.മേയ് 7ന് നടക്കുന്ന പ്രതിനിധി സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.