
തിരുവനന്തപുരം: നിയമനാധികാരം പി.എസ്.സിയിൽ നിന്നു മാറ്റി വിവിധ വകുപ്പുകളിലായി റിക്രൂട്ട്‌മെന്റ് ബോർഡ് സ്ഥാപിക്കാനുള്ള നീക്കം അവസാനിക്കണം എന്നതടക്കമുള്ള വിവിധ ആവശ്യങ്ങളുന്നയിച്ച് ആർ.വൈ.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 26ന് സെക്രട്ടേറിയറ്റിൽ 'യുവജനരോഷം" പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ, സെക്രട്ടറി അഡ്വ. വിഷ്ണു മോഹൻ എന്നിവർ അറിയിച്ചു.
ആർ.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റംഗം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. ഉദ്യോഗാർത്ഥി ദ്രോഹ നയങ്ങൾ തിരുത്താൻ സർക്കാർ തയ്യാറാകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.