
കണ്ണൂർ: പ്രമുഖ അഭിഭാഷകനും സാമൂഹ്യ സംസ്‌കാരിക രംഗത്തെ സജീവ സാന്നിദ്ധ്യവുമായ ചാലാട് എരിഞ്ഞാറ്റുവയലിലെ ഹരിതയിൽ അഡ്വ. എം.വി. ഹരീന്ദ്രൻ (59) നിര്യാതനായി. സി.പി.എം കണ്ണൂർ ഏരിയ കമ്മിറ്റി ഓഫീസ് സെക്രട്ടറി ആയിരുന്നു. കണ്ണൂർ ബാർ അസോസിയേഷൻ പ്രസിഡന്റ്, ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം, പുരോഗമന കലാ സാഹിത്യ സംഘം ജില്ല കമ്മിറ്റി അംഗം, പള്ളിക്കുന്ന് അഗ്രി ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
പരേതരായ കുമാരന്റെയും പാറുവിന്റെയും മകനാണ്. ഭാര്യ: അഡ്വ. പ്രീത കുമാരി (മുൻ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്). മക്കൾ: ഡോ. ഹിത (റിയാദ്), ഹരിത ( എൽഎൽ.ബി വിദ്യാർത്ഥി ). മരുമകൻ: മിഥുൻ (സോഫ്റ്റ് വെയർ എൻജിനീയർ, റിയാദ്).