
ബാലരാമപുരം:ആറാലുംമൂട് ശ്രീ ശ്രീവിവേകാനന്ദ മെമ്മോറിയൽ പബ്ലിക് സ്കൂളിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് മുൻ എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ അദ്ദേഹം വിതരണം ചെയ്തു.അഥീന എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ വി.എൻ.വി രാജ് മുഖ്യപ്രഭാഷണം നടത്തി.ഗുരുവന്ദനവും,രക്ഷിതാക്കളെ ആദരിക്കലും കലാപ്രകടനങ്ങളും നടന്നു.ഡയറക്ടർ ഷീജ.എൻ അക്കാദമിക് ഡീൻ ജിൻസ് തോമസ്, പ്രിൻസിപ്പൽ മരിയ ജോ.ജഗദീഷ്,ചീഫ് കോർഡിനേറ്റർ ലത ജൂബി, സെക്ഷൻ ഹെഡ് സുധ.ബി.വി എന്നിവർ സംസാരിച്ചു.