1

വിഴിഞ്ഞം: ലയൺസ് ക്ലബും വിഴിഞ്ഞം ജനമൈത്രി പൊലീസും സംയുക്തമായി കിംസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ബ്രെസ്റ്റ് കാൻസർ പരിശോധനാ ക്യാമ്പും ചൈതന്യ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും നടത്തി. വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശി ഉദ്ഘാടനം ചെയ്തു. കിംസ് ഹെൽത്ത്‌ കാൻസർ കെയർ ഡോ.സിബിൻ കാൻസർ പ്രതിരോധ മുൻകരുതലുകൾ വിശദീകരിച്ചു. ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ റീജിയൻ ചെയർ പേഴ്സൻ ഡോക്ടർ ജെറോ വർഗീസ് മുഖ്യ പ്രഭാഷണം നടത്തി. വിഴിഞ്ഞം ലയൺസ് ക്ലബ്‌ പ്രസിഡന്റ്‌ നിസാം സേട്ട് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി വിനോദ് കുമാർ ട്രഷറർ സദാശിവൻ,വിഴിഞ്ഞം എസ്.ഐ കെ.എൽ.സമ്പത്ത്,വിഴിഞ്ഞം സി.ആർ.ഒ ജോൺ ബ്രിട്ടോ,കിംസ് ഹെൽത്ത്‌ കാൻസർ കെയർ അഡ്മിനിസ്ട്രേറ്റർ ജേക്കബ്, ലയൺ സതീശൻ,സനൽ, മണ്ണിൽ മനോഹരൻ,യാസർ അറാഫത്ത്, രതീഷ് എന്നിവർ സംസാരിച്ചു.