
മലയിൻകീഴ് :പേയാട് വിദ്യാ പ്രബോധിനി ഗ്രാമീണ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ചിത്ര പരിശീലന ക്യാമ്പിന്റെയും ചിത്ര പ്രദർശനത്തിന്റെയും ഉദ്ഘാടനം ചിത്രകാരൻ കാരക്കാ മണ്ഡപം വിജയകുമാർ നിർവഹിച്ചു.ഗ്രന്ഥശാല ഹാളിൽ ചേർന്ന യോഗത്തിൽ ഗ്രന്ഥശാല പ്രസിഡന്റ് എൻ.ദാമോധരൻനായർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ.രാജൻ സ്വാഗതം പറഞ്ഞു.കാട്ടാക്കട താലൂക്ക് കമ്മിറ്റി അംഗം സുരേന്ദ്രൻ,ചിത്രകാരൻ പ്രദീപ് പേയാടൻ,എം.പി ശ്രീധരൻ,അനിൽകുമാർ എന്നിവർ സംസാരിച്ചു.ക്യാമ്പിൽ 50 കുട്ടികൾ പങ്കെടുക്കുന്നുണ്ട്.