
തിരുവനന്തപുരം: വയലാർ രാമവർമ്മ സ്മാരക സമിതിയുടെ ഹെൽത്ത് കെയർ ഇന്റഗ്രിറ്റി അവാർഡ് എസ്.പി ഫോർട്ട് ആശുപത്രിക്കുവേണ്ടി ആശുപത്രി സി.എം.ഡി ഡോ.പി. അശോകൻ മന്ത്രി സജി ചെറിയാനിൽനിന്നും ഏറ്റുവാങ്ങി. കീർത്തിഫലകവും 20000 രൂപയും അടങ്ങുന്നതാണ് അവാർഡ്. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, പന്ന്യൻ രവീന്ദ്രൻ, പ്രശാന്ത് എം.എൽ.എ, ജോർജ് ഒാണക്കൂർ, മധുപാൽ, മണക്കാട് രാമചന്ദ്രൻ, ജി. രാജ് മോഹൻ, മുൻ മേയർ പ്രൊഫ. ചന്ദ്രിക, ശ്രീവത്സൻ, പ്രൊഫ. വി.എൻ. മുരളി തുടങ്ങി നിരവധി പ്രമുഖർ സന്നിഹിതരായിരുന്നു.
സിൽവർ ജൂബിലിയിൽ എത്തിനിൽക്കുന്ന ആശുപത്രിയുടെ സാമൂഹിക പ്രതിബദ്ധതയും വിശ്വാസ്യതയുമാണ് അവാർഡിന് ആധാരം. ആധുനിക ചികിത്സയുടെ നൂതന ചികിത്സാവിധികൾ സാധാരണക്കാരിലേക്കും എത്തിക്കാൻ ആശുപത്രിക്ക് സാധിച്ചു എന്ന് സമിതി വിലയിരുത്തി. ആശുപത്രിക്കു ലഭിക്കുന്ന ഒാരോ അവാർഡും സമൂഹത്തിനോടുള്ള ഉത്തരവാദിത്വം കൂട്ടുന്നു എന്ന് സി.എം.ഡി ഡോ. പി. അശോകൻ പറഞ്ഞു.
ക്യാപ്ഷൻ
വയലാർ രാമവർമ്മ സ്മാരക സമിതിയുടെ ഹെൽത്ത് കെയർ ഇന്റഗ്രിറ്റി അവാർഡ് എസ്.പി ഫോർട്ട് ആശുപത്രിക്കുവേണ്ടി സി.എം.ഡി ഡോ.പി. അശോകൻ മന്ത്രി സജി ചെറിയാനിൽനിന്ന് ഏറ്റുവാങ്ങുന്നു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, പ്രശാന്ത് എം.എൽ.എ, പന്ന്യൻ രവീന്ദ്രൻ, ജോർജ് ഒാണക്കൂർ, മധുപാൽ, പ്രൊഫ. ചന്ദ്രിക തുടങ്ങിയവർ സമീപം